ഇടുക്കിയിലെ നെടുങ്കണ്ടത്ത് പന്ത്രണ്ടര കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട് വത്തലഗുണ്ട് സ്വദേശി ചിത്ര, തേനി സ്വദേശി മുരുകൻ, മണപ്പാറ സ്വദേശി ഭാരതി എന്നിവരെയണ് നെടുംകണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽ നിന്നും വാങ്ങിയ കഞ്ചാവുമായി നെടുംകണ്ടം ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. ഹൈറേഞ്ച് മേഖലയിൽ കഞ്ചാവ് എത്തിക്കുന്നതിൽ ഇടനിലക്കാരായി നിൽക്കുന്നവരാണ് പ്രതികൾ. തമിഴ്‌നാട്ടിൽ നിന്നും വ്യാപകമായി കഞ്ചാവ് കേരളത്തിലേക്ക് ഇവർ കടത്തുന്നുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സംഘത്തിലെ മറ്റംഗങ്ങളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment