അഴിയൂരിനെ ഭീതിയിലാഴ്ത്തി മോഷ്ടാക്കളുടെ വിളയാട്ടം: ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 13പവനും പണവും നഷ്ടപ്പെട്ടു

 



അഴിയൂർ : അഴിയൂരിനെ ഭീതിയിലാഴ്ത്തി മോഷ്ടാക്കളുടെ വിളയാട്ടം. ബുധനാഴ്ച രാത്രി മൂനാം  വാർഡിൽ കാരോത്ത് ഗേറ്റിന് സമീപത്തെ 3 വീടുകളിൽ മോഷണ ശ്രമം നടന്നിരുന്നു. നാട്ടുകാരും ചോമ്പാല പോലീസും ആ പ്രദേശമാകെ തിരഞ്ഞെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല.

എന്നാൽ ഇന്നലെ രാവിലെയോടെയാണ് അഴിയൂർ ഷംസ് ഓഡിറ്റോറിയത്തിന് സമീപത്തെ കോമത്ത് കൊയിലോത്ത് വേണുവിൻ്റെ വീട്ടിൽ മോഷണം നടന്നതായി അറിയുന്നത്. മോഷണം നടന്ന സമയത്ത് വീട്ടിൽ ആളില്ലായിരുന്നു. വീട്ടുകാർ ചെന്നൈയിലായിരുന്നു. ഇന്ന് രാവിലെയാണ് എത്തിയത്. 3 വീടുകളിൽ മോഷണ ശ്രമം നടന്ന അന്ന് തന്നെയാവും ഇവിടെയും മോഷണം നടന്നതെന്നാണ് കരുതുന്നത്.

13 പവനും 38000 രൂപയുമാണ്ന ഷ്ടപ്പെട്ടതെന്ന് വീട്ടുടമസ്ഥൻഅറിയിച്ചു.ചോമ്പാല പോലീസിൽ പരാതി നൽകിയത് പ്രകാരം.ചോമ്പാല പോലീസും ഫിംഗൻ പ്രിൻ്റ് ബ്യൂറോ വിഭാഗവും ഡോഗ് സ്ക്വാഡും മോഷണം നടന്ന വീട്ടിലെത്തിവിശദമായ പരിശോധന നടത്തി.  


തുടർച്ചയായ മോഷണ ഭീതി, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ചോമ്പാല പോലീസ് അറിയിച്ചു.പ്രാദേശികമായി ജാഗ്രത സമിതി പോലുള്ള വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കുകയും മോഷണം നടക്കുന്ന പക്ഷം .ജാഗ്രത സമിതിയെ അറിയിക്കണമെന്നും വ്യക്തമാക്കി.


കൂടാതെ വാതിലുകളും ജനലുകളും കൃത്യമായി അടച്ചതായി ഉപ്പു വരുത്തണമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം മൂന്നാം വാർഡിൽ മോഷണം ശ്രമം നടന്നതിൻ്റെ പശ്ചാത്തലത്തിൽ വാർഡ് മെമ്പറുടേയും പ്രദേശത്തെ യുവാക്കളുടേയും നേതൃത്വത്തിൽ കാവൽക്കൂട്ടം മൂന്നാം വാർഡ് എന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചു.



Post a Comment

Previous Post Next Post

WB AD


 


 

LIVE