മാഹി: ജി - 20 ജൻ ഭാ ഗീദാരി പരിപാടിയുടെ ഭാഗമായി മാഹി കേന്ദ്രീയ വിദ്യാലയത്തിൽ ശില്പശാല നടന്നു ജി-20 , ദേശീയവിദ്യാഭ്യാസ നയം . അടിസ്ഥാന സാക്ഷരത . അടിസ്ഥാന സംഖ്യാ ജ്ഞാനം എന്നീ ആശയങ്ങളെ മുൻ നിർത്തിയാണ് ശില്പശാല നടന്നത് . സ്കൂൾ പ്രിൻസിപ്പൾ, ദീപക് ബരത്വാൾ പരിപാടി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയുo വൻ പങ്കാളിത്തത്തോടെ നടന്ന ശില്പശാലയിൽ അധ്യാപകരായ ഗൗരവ് പാർമർ ജി-20 എന്ന ആശയവും ദീപ പ്രദീപ് , രേഖ ഗിരീഷ് , എന്നിവർ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും . നവനീത രാജ് . അനഘ എന്നിവർ അടിസ്ഥാന സാക്ഷരത , അടിസ്ഥാന സംഖ്യാ ജ്ഞാനം. എന്നീ വിഷയങ്ങൾക്കും നേതൃത്വം നൽകി
ജി 20 - ജൻ ഭാഗീ ദാരി മാഹി കേന്ദ്രീയ വിദ്യാലയത്തിൽ ശില്പശാല നടത്തി.
NEWS DESK
0
Tags
പ്രാദേശികം
Post a Comment