രണ്ട് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിന്‍റ ആസ്തി 52 കോടി രൂപ

 



നിച്ച് രണ്ട് ദിവസം മാത്രം പ്രായമായ കൊച്ചുമക്കൾക്ക് കോടീശ്വരനായ മുത്തശ്ശൻ സമ്മാനമായി നൽകിയത് 10.44 കോടി രൂപയുടെ വീട്. ഇതിന് പുറമേ കുഞ്ഞിന് 52 കോടി രൂപയുടെ ട്രസ്റ്റ് ഫണ്ടും ലഭിക്കും. കോടീശ്വരനായ 

ബാരി ഡ്രെവിറ്റ് - ബാർലോയാണ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ തന്‍റെ കൊച്ചുമകൾക്ക് കോടികളുടെ സമ്പാദ്യം നൽകിയത്. ബാരിയുടെ മകൾ സാഫ്രോൺ ഡ്രെവിറ്റ് - ബാർലോയ്ക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുഞ്ഞ് പിറന്നത്. മാസം തികയാതെ പിറന്നതിനാല്‍ കുട്ടി ഇപ്പോഴും ഇന്‍ക്യുബേറ്ററിലാണെന്ന് വാര്‍ത്തകള്‍ പറയുന്നു. 


നവജാത ശിശുവിന്‍റെ ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് ബാരി തന്നെയാണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്. തന്‍റെ മകൾക്ക് ഒരു പെൺകുഞ്ഞ് പിറന്നുവെന്നും രണ്ടാഴ്ച കാലത്തോളം നീണ്ടുനിന്ന ആശങ്കകൾ ഒടുവിലാണ് തന്‍റെ രാജകുമാരി എത്തിയതെന്നുമായിരുന്നു ബാരിയുടെ പോസ്റ്റ്. മറീന ഡ്രെവിറ്റ് - ബാർലോ - ടക്കറെ എന്നാണ് കുഞ്ഞിന്‍റെ പേര്. തന്‍റെ കൊച്ചുമകൾക്കുള്ള സമ്മാനമായി താനൊരു വീട് വാങ്ങിയതായും അവൾക്കായി വീട് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

11 കോടിയോളം രൂപ വിലമതിക്കുന്നതാണ് അദേഹം കൊച്ചുമകൾക്ക് സമ്മാനമായി വാങ്ങിയ വീടെന്ന് ദ സൺ റിപ്പോർട്ട് ചെയ്തു.  ഇതിന് പുറമെയാണ് 52 കോടിയുടെ മറ്റ് ആസ്തികളും കുഞ്ഞിനെ തേടിയെത്തുന്നത്.



Post a Comment

Previous Post Next Post

WB AD


 


 

LIVE