മട്ടന്നൂർ : മകളുടെ വിവാഹ സല്‍ക്കാരദിനത്തില്‍ നിർധനരായ ആറ് യുവതികളുടെ വിവാഹത്തിന് സ്വർണാഭരണങ്ങളും ഭക്ഷണച്ചെലവും നൽകുമെന്ന് അച്ഛന്റെ പ്രഖ്യാപനം. പട്ടാന്നൂര്‍ കൊളപ്പയിൽ ഗുരുകൃപാ ജ്യോതിഷാലയം നടത്തുന്ന ഉത്തിയൂരിലെ കെ വിനോദാണ് ആറ് പെണ്‍കുട്ടികള്‍ക്ക് തണലാകുന്നത്.
വിനോദ് – രമിത ദമ്പതികളുടെ മകൾ കെ അന്നദയുടെ വിവാഹം കാഞ്ഞങ്ങാട് സ്വദേശിയായ ശരത്തുമായി കഴിഞ്ഞ ദിവസം നടന്നിരുന്നു. തുടർന്ന് നടത്തിയ സൽക്കാര ചടങ്ങിലായിരുന്നു വിനോദിന്റെ പ്രഖ്യാപനം. വീടിന് സമീപത്തായി നടന്ന പരിപാടിയിൽ എ കെ ജി ആശുപത്രി പ്രസിഡന്റ് പി പുരുഷോത്തമൻ പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു.
Post a Comment