ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്സിൽ മദ്ധ്യവയസ്ക്കന് 73 വർഷം കഠിന തടവും ഒരു ലക്ഷത്തി 85,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂർ വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടിൽ 49 വയസുള്ള വിനോദ് എന്ന ഉണ്ണിമോനെയാണ്
കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്.
കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്.
2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതി ടെറസ്സിൽ വെച്ചും, കഞ്ഞിപ്പുരയിൽ വെച്ചും ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനത്തിന് ഇരയായ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വാടാനപ്പിള്ളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടി മുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്ത ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് എസ്. ലിഷയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴത്തുകയിൽ ഒന്നര ലക്ഷം രൂപ അതിജീവിതക്ക് നൽകാനും വിധി ന്യായത്തിലുണ്ട്.
കേസ്സിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.എസ്. ബിനോയി, പ്രോസിക്യൂഷനെ സഹായിക്കുന്നതിനു വേണ്ടി അഭിഭാഷകരായ അമൃത, സഫ്ന, സി.പി.ഒമാരായ സുജീഷ്, അനുരാജ് എന്നിവർ ഹാജരായി. വാടാനപ്പിള്ളി ഇൻസ്പെക്ടർ ആയിരുന്ന പി.ആർ ബിജോയ് ആണ് കുറ്റപത്രം സമർപ്പിച്ചത്.
Post a Comment