നാദാപുരം: ഇക്കഴിഞ്ഞ 9-ാം തീയതിയാണ് മാഹി പള്ളൂരിലെ ജോളി വൈൻസിൽ മോഷണം നടന്നത്. കടയുടെ ഷെൽട്ടർ കുത്തി തുറന്നു 35 ഇന്ത്യൻ നിർമ്മിത ബ്രാണ്ടിയും 19 ബിയർ ബോട്ടിലും കമ്പ്യൂട്ടറിന്റെ സിപിയുമടക്കം ഏകദേശം ഇരുപത്തൊന്നായിരം രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്. കടയ്ക്കുള്ളിലെ നിരീക്ഷണ ക്യാമറ തകർത്തേ ശേഷമായിരുന്നു കവർച്ച . എന്നാൽ ഇരുവർ സംഘം ക്യാമറ തകർക്കുന്നത് തോട്ടടുത്ത സ്ഥലത്തെ ക്യാമറയിൽ കുടുങ്ങിയതാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
നാദാപുരം വളയം ജാതിയേരിയിലെ ആവൂക്ക പൈനക്കാട്ടിൽ അബ്ദുൽ ശരീഫ് എ പി എന്ന ശരീഫ് (45) കല്ലാച്ചി വളയത്തെ ചെക്കേറ്റ എടിയേരി കണ്ടിയിലെ അമീർ പി വി എന്ന മോട്ടഅമീർ ( 32 ) എന്നിവരെ മാഹി സർക്കിൾ ഇൻസ്പെകടർ ബി എം മനോജും സംഘവും വളയത്ത് വെച്ച്അറസ്റ്റ് ചെയ്ത് .
മാഹിയിൽ കാറിൽ എത്തിയാണ് സംഘം മോഷണം നടത്തിയത് ഇവരിൽ നിന്നും മോഷണമുതൽ പോലീസ് കണ്ടെടുത്തു. പള്ളൂർ എസ് ഐ അജയകുമാർ കെ സി , എ എസ് ഐമാരായ സോമൻ ടി, കിഷോർ കുമാർ , സുനിൽ കുമാർ , ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ് തുടങ്ങിയവരും അമ്പേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment