നാദാപുരം ഗ്രാമപഞ്ചായത്തിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ, ബാനറുകൾ ,കൊടി തോരണങ്ങൾ എന്നിവ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു .നാദാപുരം ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ കല്ലാച്ചി പോസ്റ്റോഫീസ് പരിസരം വരെയുള്ള സംസ്ഥാന പാതയുടെ ഇരുവശങ്ങളിലെ പൊതു സ്ഥലത്തുള്ള ബോർഡുകളാണ് നീക്കം ചെയ്തത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ആശുപത്രി, കുഴൽക്കിണർ എന്നിവയുടെ പരസ്യ ബോർഡുകളും മതസംഘടനകളുടെ പരിപാടികളുടെ ബോർഡുകൾ എന്നിവയാണ് കൂടുതലുള്ളത് . പഞ്ചായത്ത് ബസ്റ്റാൻഡിലെ ബോർഡുകളും നീക്കം ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രകാരം ആറുമാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് പഞ്ചായത്ത് അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നത് ,ഏറ്റവും കൂടുതൽ ബോർഡുകൾ സ്ഥാപിച്ചതായി കണ്ടെത്തിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമയെ വിളിച്ചുവരുത്തി നോട്ടീസ് നൽകി.
ബോർഡുകൾ നീക്കം ചെയ്യുന്ന പ്രവർത്തിക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ,അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,സി ചന്ദ്രൻ ,ഇ പ്രവീൺകുമാർ, പി മനോജൻ ,ശ്രീജിത്ത് എന്നിവർ പങ്കെടുത്തു
Post a Comment