തലശ്ശേരി:തലശ്ശേരി റയിൽവേ സിഗ്നൽ കേബിൾ മുറിക്കാൻ ശ്രമിച്ച സംഭവത്തിൽ ആർ പി എഫ് അന്വേഷണം ആരംഭിച്ചു.കൊടുവള്ളി പാലത്തിനടിയിൽ റയിൽവേ സിഗ്നൽ തെളിയാതെ കണ്ടപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സിഗ്നൽ കേബിൾ മുറിക്കാൻ ശ്രമിച്ചത് കണ്ടത് . കത്തികൊണ്ട് മുറിക്കാനാണ് ശ്രമം നടന്നത് .ട്രെയിനുകളെല്ലാം വേഗം കുറച്ച് വിടുകയും ,ഉടൻ തന്നെ സിഗ്നൽ നന്നാക്കുകയും ചെയ്തു .സംഭവത്തിൽ ആർ പി എഫ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .
Post a Comment