പാനൂർ : പാനൂർ നഗരത്തിൽ മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്ന തെരുവ് നായകൾക്ക് ഭക്ഷണം നൽകി, നഗരത്തിൽ ഇറച്ചിമാലിന്യം നിക്ഷേപിക്കുന്ന സിന്ധു പ്രകാശനെതിരെയാണ് പാനൂർ പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
മനുഷ്യസ്നേഹി കൂട്ടായ്മ ചെയർമാൻ ഇ.മനീഷാണ് പരാതിക്കാരൻ. അറവു മാലിന്യങ്ങൾ അടക്കം നൽകി മത്തുപിടിച്ച നായകൾ തെരുവിൽ അക്രമകാരികളാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ തെരുവ് നായകൾക്ക് നഗരത്തിൽ ഭക്ഷണം നൽകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിന്ധു ധിക്കാരപരമായി നായകൾക്ക് ഭക്ഷണം നൽകി വരികയാണ്.ഇവർക്കെതിരെ ശക്തമായ നിയമ നടപടി വേണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം.
Post a Comment