നാദാപുരം: സംസ്ഥാന പാതയിലെ ഉണങ്ങിയ മരം വാഹനങ്ങൾക്കും ,കാൽനട യാത്രക്കാർക്കും ഭീഷണി ഉയർത്തുന്നു.വടകര നാദാപുരം സംസ്ഥാന പാതയിൽ പുറമേരി തണ്ണീർ പന്തൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് റോഡരികിൽ കൂറ്റൻ മരം ഉണങ്ങി വീഴാറായി നിൽക്കുന്നത്. മഴ കനക്കുന്നതോടെ ഏത് സമയവും വീഴാൻ പാകത്തിൽ നിൽക്കുന്ന മരം വനം വകുപ്പും ,പൊതുമരാമത്ത് വകുപ്പും ഇടപെട്ട് ഉടൻ മുറിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് മാറ്റാനും അല്ലാത്ത പക്ഷം ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇത്തരം മരങ്ങൾ മുറിച്ച് മാറ്റാൻ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഉണങ്ങിയ മരം കടപുഴകി വീണ് ദുരന്തമുണ്ടായാൽ മാത്രമേ അധികൃതർ കണ്ണ് തുറക്കുകയുള്ളു എന്ന് നാട്ടുകാർ പറയുന്നു.
പുറമേരി : ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലെ ഉണങ്ങിയ മരം മുറിച്ചു മാറ്റണമെന്ന നാട്ടുകാർ.
NEWS DESK
0
Post a Comment