ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ച പണം പലതവണ തിരികെ ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല; കണ്ണൂരില്‍ കടലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ നിക്ഷേപതട്ടിപ്പെന്ന് സംശയം, സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

 



കണ്ണൂര്‍: പയ്യാമ്പലം ബേബി ബീച്ചിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എടച്ചേരി മുത്തപ്പന്‍ മടപ്പുരയ്ക്കടുത്ത് താമസിക്കുന്ന റോഷിത (32) നിക്ഷേപത്തട്ടിപ്പിന് ഇരയായതായി പോലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. താവക്കര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ റോഷിത പണം നിക്ഷേപിച്ചിരുന്നു.

കഴിഞ്ഞ ദിവസം പണം തിരിച്ചു ചോദിക്കാനായി യുവതി സ്ഥാപനത്തിലെത്തി. എന്നാല്‍, അവര്‍ പണം നല്‍കാതെ രണ്ടു ദിവസം കഴിഞ്ഞ് വരാനായിരുന്നു പറഞ്ഞത്. രണ്ടു ദിവസം കഴിഞ്ഞ് പോയപ്പോഴും റോഷിതയ്ക്കു പണം നല്‍കിയില്ല. തുടര്‍ന്ന്, വെളളിയാഴ്ച്ച രാവിലെ യുവതി പണത്തിനായി വീണ്ടും ഈ സ്ഥാപനത്തില്‍ ചെന്നു. പണം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അപ്പോഴും സ്ഥാപന അധികൃതരുടെ മറുപടി.


അന്നേ ദിവസം പണവുമായി വരുമെന്നും പണം കിട്ടിയില്ലെങ്കില്‍ തന്നെ ആരും പിന്നെ കാണില്ലെന്നും ഭര്‍ത്താവ് പ്രമിത്തിനോട് റോഷിത പറഞ്ഞതായി പറയുന്നു. നിക്ഷേപിച്ച സ്ഥാപനത്തില്‍ നിന്ന് പണം ലഭിക്കാതായതോടെ യുവതി തന്‍റെ സുഹൃത്തുക്കളോട് പണം കടം ചോദിച്ചതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, ആരുടെ കൈയ്യില്‍ നിന്നും പണം ലഭിക്കാതെയായതോടെ തന്നെ അന്വേഷിക്കേണ്ടെന്നും വെറുക്കരുതെന്നും പറഞ്ഞ് ബന്ധുക്കള്‍ക്ക് സന്ദേശവും സമൂഹമാധ്യമത്തിലൂടെ സ്റ്റാറ്റസുമിട്ടതിനു ശേഷമാണ് യുവതി ജീവനൊടുക്കിയത്.


Post a Comment

Previous Post Next Post

WB AD


 


 

LIVE