പൊറോട്ട ലഭിക്കാന്‍ വൈകിയതിന് തട്ടുകടയുടമയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച സംഭവം: പ്രതികള്‍ പിടിയില്‍





തിരുവനന്തപുരം |
 ഓര്‍ഡര്‍ ചെയ്ത പൊറോട്ട പെട്ടെന്ന് കിട്ടിയില്ലെന്ന് ആരോപിച്ച് സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. കിഴിവിലം സ്വദേശി അജിത്, പ്രതിഭ ജങ്ഷന്‍ സ്വദേശി അനീഷ്, എസ് എന്‍ ജങ്ഷന് സമീപം താമസിക്കുന്ന വിനോദ് എന്നിവരാണ് അറസ്റ്റിലായത്. നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച ആയുധവും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. തിരുവനന്തപുരം ചിറയിന്‍കീഴിലെ തട്ടുകടയുടമ ഓമന (65)യുടെ ദേഹത്തേക്ക് സംഘം തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. കടയില്‍ എത്തി പൊറോട്ട ആവശ്യപ്പെട്ട സംഘം പൊറോട്ട നല്‍കാന്‍ വൈകിയപ്പോള്‍ പ്രകോപിതരാവുകയായിരുന്നു. തുടര്‍ന്ന് പാചകത്തിനായി സൂക്ഷിച്ചിരുന്ന തിളച്ച എണ്ണ ഓമനയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. പിന്നാലെ കടയില്‍ എത്തിയ ഓമനയുടെ ബന്ധു ദീപുവിനെ പ്രതികള്‍ ദീപുവിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും കട നശിപ്പിക്കുകയും ചെയ്തു.വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.


Post a Comment

Previous Post Next Post

WB AD


 


 

LIVE