അരൂര്: നടക്കും മീത്തൽ ദുബൈയിലെ പ്രവാസിയായ നെല്ലോളിക്കണ്ടി നാസറിന്റെ വീടിന് സമീപത്താണ് പ്രവാസി തൊഴിലാളി ബാബുവിന്റെ കുടുംബം കുത്തിയിരിപ്പ് സമരം നടത്തിയത്. അരൂർ സ്വദേശിയായ ഗുരുവായൂർ ബാബുവിന്റെ ബന്ധുക്കളാണ് ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ കുത്തിയിരിപ്പ് സമരം നടത്തിയത്.
30 ലേറെ വർഷക്കാലമായി അരൂർ നടക്കും മീത്തൽ സ്വദേശിയായ നല്ലോലക്കണ്ടി നാസറിന്റെ ദുബൈയിലുള്ള കബനിയിൽ ജോലി ചെയ്തു വന്നിരുന്ന ബാബുവിന് കണ്ണിന് അസുഖം പിടിപെട്ടതോടെ നാട്ടിലേക്ക് വരാൻ ലീവിന് ചോദിച്ചതോടെയാണ് നാസർ ബാബുവിനെ പിരിച്ചു വിടാൻ തീരുമാനിച്ചതെന്ന് ബാബുവിന്റെ കുടുംബം പറയാത്തു . സേവന കാലത്തെ ആനുകൂല്യം നൽകണമെന്ന് ദുബൈ സർക്കാരിന്റെ നിർദ്ദേശവും നാസർ പാലിച്ചില്ലന്നും കുടുംബം പറഞ്ഞു. ബാബുവിന് നീതി ഉറപ്പാക്കുക, ലഭിക്കാനുള്ള അനുകൂല്യം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കുത്തിയിരിപ്പ് സമരം. പരിപാടി ബി ജെ പി കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് . ഒ.പി മഹേഷ് ഉദ്ഘാടനം ചെയ്തു.
മുപ്പത് , വർഷത്തിലേറെയായി നാസറിന്റെ കമ്പനിയിൽ ജോലി ചെയ്തുവരികയാണ് ബാബു എന്നാൽ ബാബുവിന് കണ്ണിന് രോഗം ബാധിച്ചതിനാൽ ലീവിന് ആവശ്യപെട്ടതോടെയാണ് ബാബുവിനെ പിരിച്ചുവിട്ടതായി നാസർ പറയുകയായിരുന്നു. എന്നാൽ ഉടമ ബാബുവിന് ലീവ് നൽകാതെ വിസ ക്യാൻസർ ചെയ്യാനുള്ള ശ്രമമാണ് നടത്തിയത് ഇതോടെ മകന്റെ പഠിത്തം നിലച്ചതായും, ചികിൽസയ്ക്ക് പണം ഇല്ലാത്തതിനാൽ സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് ദുബൈയിൽ ബാബുവും ഭാര്യയും മക്കളും ദിവസം തള്ളിനീക്കുന്നത്. ബാബുവിനെ തിരെ കള്ളക്കേസ് കോടുത്തും മറ്റും ശാരീരികമായും മാനസികമായും പീഢിപ്പിക്കുകയും ചെയ്യുന്നതായും ബന്ധുക്കൾ പറഞ്ഞു. ഉടൻ തന്നെ ബാബുവിന്റെ വിഷയും ഒത്തുതീർപ്പാക്കണമെന്ന് ഏക്ഷൻ കമ്മറ്റിയുടെ ആവശ്യം. സമരത്തിന്റെ സമാപന സമ്മേളനം ബി ജെ പി മേഖല ഉപധ്യക്ഷൻ എംപി രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ടി രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബി ജെ പി ജില്ല കമ്മറ്റി അംഗം പി മധ്യപ്രസാദ്, ആർ കെ ശങ്കരൻ ,സുധീർ രാജ് വേളം, പറമ്പത്ത് കുമാരൻ എന്നിവർ സംസാരിച്ചു.
Post a Comment