ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽവച്ച് മുപ്പതുകാരിയുടെ കഴുത്തറുത്തു, രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയെങ്കിലും ദാരുണാന്ത്യം; അതേ കത്തികൊണ്ട്‌ കാമുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു



 മുംബയ്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. ദീപക് ബോർസ് എന്നയാളാണ് മുപ്പതുകാരിയായ പൻജ്ശീല അശോക് ജംദറിനെ കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

മുംബയിലെ സംഘർഷ്‌ നഗർ ചണ്ഡീവാലി സ്വദേശിയാണ് യുവതി. ഓട്ടോയിൽ ഒരുമിച്ച് സഞ്ചരിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. ഇതിനിടെ പ്രതി കത്തി കൊണ്ട് യുവതിയുടെ കഴുത്തറുത്തു. രക്ഷപ്പെടാനായി യുവതി വണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടി. അതേ ആയുധം ഉപയോഗിച്ച് പ്രതിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു.


ദൃക്സാക്ഷികൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും, ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. പ്രതി ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.


Post a Comment

Previous Post Next Post

WB AD


 


 

LIVE