ടി.പി.കേസ്സ് പ്രതി ടി.കെ രജീഷിന്റെ തോക്കു കടത്തൽ കേസ്സ് സി.ബി.ഐ അന്വേഷിക്കണം ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു



വടകര :  ടി.പി.ചന്ദ്രശേരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ടി.കെരജീഷ് കേരളത്തിലേക്ക് തോക്ക് കടത്താൻ നിർദ്ദേശിച്ചെന്ന പിടിക്കപ്പെട്ട പ്രതികളുടെ മൊഴി അത്യന്തം ഗൗരവമുള്ളതിനാൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പ്രസ്ഥാവനയിൽ പറഞ്ഞു.

ടി.പി കേസ്സ് പ്രതികൾ ജയിൽ കേന്ദ്രീകരിച്ചു കൊണ്ട് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നത് ഇതിനകം നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നതാണ്. സ്വർണ്ണ കള്ളകടത്ത്, സ്വർണ്ണം പൊട്ടിക്കൽ, മയക്കു മരുന്ന് വ്യാപാരം വിവിധ ക്വട്ടേഷനുകൾ ഏറെറടുക്കൽ എന്നിങ്ങനെ സമീപകാലത്ത് സംസ്ഥാനത്ത് രൂപപ്പെട്ട മാഫിയകളുടെ ഹെഡ് ക്വാട്ടേഴ്സായി ജയിലുകൾ മാറിയതിന് പിന്നിൽ വലിയ ഭരണരാഷ്ടീയ സ്വാധീനം ഉണ്ട് എന്നത് വ്യക്തമാണ്. 


ടി.പി കേസ്സ് പ്രതികൾ സെൻട്രൽ ജയിലുകളുടെ സമാന്തര ഭരണാധികാരികളായി മാറിയിരിക്കുകയാണ്. ഇവരുടെ സെല്ലുകളിൽ നിന്നും നിരവധി തവണയാണ് മൊബൈൽ ഫോണുകൾ പിടിക്കപ്പെട്ടത്  കോടതി ശിക്ഷിച്ച പി.കെ കുഞ്ഞനന്തനെ മഹത്വവല്കരിക്കാൻ സി.പി.എം നേതാക്കന്മാർ മത്സരിക്കുകയാണ്.


എം.വി.ഗോവിന്ദൻ കൃത്യമായി തന്നെ അക്കാര്യം വ്യക്തമാക്കി കഴിഞ്ഞു ഒടുവിൽ രജീഷിന്റെ തോക്കു കടത്തൽ പാർട്ടിയുടെ ഏതൊക്കെ നേതാക്കന്മാർക്കു വേണ്ടിയാണ് എന്നത് വ്യക്തമാകേണ്ടതുണ്ട്. കർണ്ണാടക പോലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അന്തർസംസ്ഥാന ബന്ധമുള്ളതും പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കണക്കിലെടുത്ത് കേസ്സ് സി.ബി.ഐ അന്വേഷണത്തിന് വിടാൻ സർക്കാർ തയ്യാറാകണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ വേണു പ്രസ്താവനയിൽ പറഞ്ഞു


Post a Comment

Previous Post Next Post

WB AD


 


 

LIVE