വടകര :പ്ലസ് വൺ പഠന സൗകര്യമില്ലാതെ മലബാറിൽ മുക്കാൽ ലക്ഷം വിദ്യാർഥികൾ പെരുവഴിയിലായ സാഹചര്യത്തിൽ പ്രൊഫ.വി കാർത്തികേയൻ
റിപ്പോർട്ട് പുറത്ത് വിടുക,
ബാച്ച് അനുവദിച്ച് വിദ്യാർത്ഥികളുടെ
പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കുക,
മലബാർ അയിത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
എം എസ് എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര പഴയ ബസ് സ്റ്റാൻഡ് റോഡ് ഉപരോധിച്ചു.മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത് ആവശ്യപ്പെട്ടു . ഉപരോധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്താം ക്ലാസ്സ് ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വണ്ണിന് ഇഷ്ട്ടപെട്ട കോഴ്സ് എടുത്ത് പഠിക്കാൻ പറ്റാത്ത സ്ഥിതി വിശേഷമാണുള്ളത്.കേവലം പ്ലസ് വൺ സീറ്റുകൾ പത്ത്,ഇരുപത് ശതമാനം വർദ്ധിപ്പിക്കുന്നതിന് പകരം പ്രൊഫ.വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിട്ടു കൊണ്ട് ഓരോ സ്കൂളിലും ഒരു അധിക ബാച്ച് എന്ന കമ്മീഷൻ ശുപാർഷ നടപ്പിലാക്കിയാൽ മാത്രമേ വർഷങ്ങളായുള്ള പ്ലസ് വൺ പഠനസൗകര്യം ഇല്ലാത്ത വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വടകര നിയോജക മണ്ഡലം എം എസ് എഫ് പ്രസിഡന്റ് സഫീർ കെ കെ അധ്യക്ഷത വഹിച്ചു.മണ്ഡലം ട്രെഷറർ ആസിഫ് ഒ കെ സ്വാഗതം പറഞ്ഞു.മണ്ഡലം സെക്രട്ടറി റിഫാസ് ഇ കെ,മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളായ ഹിജാസ് വി പി,മുബഷിർ പി കെ എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Post a Comment