ഫറോക്ക് ബിഇഎം യുപി സ്‌ക്കൂള്‍ വരാന്തയില്‍ രക്തം പരന്ന നിലയില്‍; ഫോറന്‍സിക് സംഘം പരിശോധന നടത്തി



ഫറോക്ക് ∙ റെയിൽവേ സ്റ്റേഷനു സമീപത്തെ ബിഇഎം യുപി സ്കൂൾ വരാന്തയിലും ക്ലാസ് മുറിയിലും രക്തക്കറ കണ്ടെത്തി. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് വരാന്ത, ക്ലാസ് മുറി, ശുചിമുറി പരിസരം എന്നിവിടങ്ങളിൽ രക്തം കാണപ്പെട്ടത്. വരാന്തയിൽ ഒരു ഭാഗത്ത് പരന്നൊഴുകിയ നിലയായിരുന്നു. പിന്നീട് സ്കൂളിനു ചുറ്റും പലയിടങ്ങളിൽ കാണപ്പെട്ടതോടെ പ്രധാനാധ്യാപിക പൊലീസിൽ അറിയിച്ചു.

എസ്ഐമാരായ പി.ടി.സൈഫുല്ല, ടി.പി.ബാവ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി പ്രാഥമിക പരിശോധന നടത്തി. സയന്റിഫിക് ഓഫിസർമാരായ പി.വി.ശ്രീക്കുട്ടി, കെ.വി.നബീല എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫൊറൻസിക് സംഘം ലബോറട്ടറി പരിശോധനകൾക്കായി സാംപിൾ ശേഖരിച്ചു. മനുഷ്യരക്തം അല്ല എന്നാണു പ്രാഥമിക നിഗമനം. പരിശോധന റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂവെന്നു പൊലീസ് അറിയിച്ചു.


Post a Comment

Previous Post Next Post

WB AD


 


 

LIVE