നാദാപുരം സർവീസ് സഹകരണ ബേങ്ക് കുമ്മങ്കോട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.


നാദാപുരം നാദാപുരം സർവീസ് സഹകരണ ബേങ്കിൻ്റെ ആറാമത് ശാഖ കുമ്മങ്കോട് പൊതുമരാമത്ത് ടുറിസം വകുപ്പു മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ഇ കെ വിജയൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു ആദ്യ നിക്ഷേപം സ്വീകരിക്കലും, ആദ്യ വായ്പ വിതരണവും സഹകരണ വകുപ്പ് എ ആർ പി.ഷിജു നിർവഹിച്ചു. എക്സലൻസ് അവാർഡ് നേടിയ ബേങ്കിനു പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉപഹാര സമർപ്പണം നടത്തി. എസ്.എസ് എൽ സി +2 വിജയികൾക്കുള്ള ഉപഹാരം ബ്ലോക്ക് പ്രസിഡണ്ട് കെ.പി വനജ നിർവ്വഹിച്ചു.
നിക്ഷേപ സമാഹരണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാർക്കുള്ള ഉപഹാരം സഹകരണ വകുപ്പ് ഇൻസ്പെക്ടർ എം.പി - റീത്തയും നിർവഹിച്ചു


 എ. സഞ്ജീവ്, വി.പി കുഞ്ഞികൃഷ്ണൻ, ബംഗ്ലത്ത് മുഹമ്മദ്, കെ.ശ്യാമള ടീച്ചർ, കെ.എം രഘുനാഥ്, എം.പി റീത്ത ,റോഷ്നപിലാക്കാട്, ടി.ലീന, സുമയ്യ പാട്ടത്തിൽ, ആയിഷ ഗഫുർ ,പി .പി ചാത്തു, സുപ്പി നരിക്കാട്ടേരി, പി.കെ ദാമു മാസ്റ്റർ, എം.ടി ബാലൻ, കെ.ടി.കെ ചന്ദ്രൻ.കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത, കെ.ജി ലത്തീഫ് ,എം.കെ ശശി കെ.വി ഗോപാലൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി എ.മോഹൻദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി കുമാരൻ മാസ്റ്റർ സ്വാഗതവും, പി.കെ മഹിജ നന്ദിയും പറഞ്ഞു




Post a Comment

Previous Post Next Post

WB AD


 


 

LIVE