സംസ്ഥാനത്തെ റോഡുകളിലെ പുതുക്കിയ വേഗപരിധി നാളെ നിലവില്‍ വരും. കാറും ബസും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെല്ലാം വേഗപരിധി ഉയര്‍ത്തിയും ഇരുചക്ര വാഹനങ്ങള്‍ക്ക് വേഗം കുറച്ചുമാണ് ഗതാഗതവകുപ്പ് വേഗപരിധി പുനര്‍നിശ്ചയിച്ചത്. 9 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയപാതയില്‍ 110 കിലോമീറ്ററും നാല് വരി ദേശീയപാതയില്‍ നൂറ് കിലോമീറ്ററുമാണ് പുതിയവേഗപരിധി. സംസ്ഥാന പാതയില്‍ 85 കിലോമീറ്ററും ജില്ലാ റോഡുകള്‍ ഉള്‍പ്പടെയുള്ള സംസ്ഥാന പാതകളില്‍ 80 കിലോമീറ്ററും പ്രാദേശിക റോഡുകളില്‍ 70 കിലോമീറ്ററുമാണ് പരമാവധി വേഗം. ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗം 70 കിലോമീറ്ററില്‍ നിന്ന് അറുപത് കിലോമീറ്ററായി കുറയും. ഓട്ടോകള്‍ക്കും സ്കൂള്‍ വാഹനങ്ങള്‍ക്കും 50 കിലോമീറ്ററുമാണ് വേഗപരിധി.
Post a Comment