നാദാപുരം :പാലക്കാട് നെൻമാറ സ്വദേശി
ജോലിക്ക് പോകാൻ ഒരുങ്ങവെ കുഴഞ്ഞു വീണു മരിച്ചു. നാദാപുരം മേഖലയിൽ പരസ്യകലയിൽ ജോലി ചെയ്യുന്ന നെന്മാറ ഒലിപ്പാറയിലെ ചുണ്ടക്കാട്ടിൽ സോനേഷ് (33) ആണ് മുടവന്തേരിയിലെ വാടക വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചത്.
ഞായർ രാവിലെയാണ് സംഭവം.ഉടൻ
സോനേഷിനെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം
മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment