പേരാമ്പ്ര: കഴിഞ്ഞ രണ്ടു ദിവസങ്ങളായി മലയോരത്ത് കനത്ത മഴ തുടരുന്നു .ഉച്ചക്ക് ശേഷമാണ് മഴ ശക്തമാവുന്നത് .ഇന്നലെ വൈകീട്ട് പെയ്ത മഴയിൽ പേരാമ്പ്ര പഞ്ചായത്ത് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.മഴയോടൊപ്പമുള്ള കനത്ത ഇടിമിന്നൽ വൃക്ഷങ്ങൾക്ക് ഭീഷണിയാവുന്നുണ്ട് .കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിൽ കിഴക്കൻ പേരാമ്പ്രയിൽ തെങ്ങുകൾ മറ്റു ഫലവൃക്ഷങ്ങൾ എന്നിവ നശിച്ചു .
കനത്ത കാറ്റിൽ പന്തിരിക്കര പെരുവണ്ണാമൂഴി റോഡിൽ കുവ്വപൊയിൽ കൃഷിഫാമിനു സമീപം പ്ലാവ് റോഡിലേക്ക് ചാഞ്ഞു.ഈ മരത്തിനടിയിലൂടെ വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ട് .പ്രകൃതി ക്ഷോഭത്തിൽ കൃഷി നാശം സംഭിച്ചവർക്ക് സഹായ ധനം അനുവദിക്കണമെന്ന് കർഷകർ ആവശ്യപ്പട്ടു .
Post a Comment