വടകര നഗരസഭ ചെയർപേഴ്സൺ മൗനം വെടിഞ്ഞ് അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി

 വടകര നഗരസഭയിൽ നഗരസൗന്ദര്യത്തിനായി സ്ഥാപിച്ച പൂച്ചട്ടിയിൽ കഞ്ചാവ് ചെടി കണ്ടെത്തുകയും അത് പോലീസ് എടുത്തു മാറ്റുകയും ചെയ്ത സംഭവത്തിൽ വടകര മുനിസിപ്പൽ ചെയർപേഴ്സൺ മൗനം വെടിഞ്ഞ് അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

 പിടിക്കപ്പെട്ട കഞ്ചാവ് ചെടി എക്സൈസിന് കൈമാറാതെ നശിപ്പിച്ച പോലീസിന്റെ നിലപാട് വടകരയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വാർത്ത നൽകിയ പ്രമുഖ പത്ര പ്രവർത്തകന്  നേരെയുള്ള ഡിവൈഎഫ്ഐ ഗുണ്ടകളുടെ അതിക്രമം സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡണ്ട് സുബിൻ മടപ്പള്ളി പറഞ്ഞു.

 സ്വതന്ത്രമായി മാധ്യമപ്രവർത്തനം നടത്താൻ കഴിയാത്ത തരത്തിലേക്ക് കേരളം മാറിയിരിക്കുകയാണ്. അതിന് ഭരണകൂടവും പോലീസും ഒത്താശ ചെയ്യുന്ന നടപടികളാണ് കണ്ടുവരുന്നത് എന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു

Post a Comment

Previous Post Next Post

WB AD


 


 

LIVE