കുറ്റ്യാടി ബൈപ്പാസ് ടെൻഡർ നടപടികൾ ആഗസ്റ്റ് മാസത്തിൽ നടക്കും കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മൂന്നു പ്രധാന KIIFB പദ്ധതികൾ സംബന്ധിച്ച അവലോകനയോഗം തിരുവനന്തപുരം KIIFB ഓഫീസിൽ വച്ച് നടന്നു. KIIFB ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. കെ എം എബ്രഹാം ഐഎഎസ് ന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുകയുണ്ടായി.

കുറ്റ്യാടി ബൈപ്പാസ് പ്രവർത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി ഓഗസ്റ്റ് മാസത്തിൽ തന്നെ ടെണ്ടർ നടപടികളിലേക്ക് നീങ്ങും. ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം സമയബന്ധിതമായി നൽകാനും യോഗത്തിൽ തീരുമാനമായി.

കുട്ടോത്ത് അട്ടക്കുണ്ട് റോഡ് പ്രവൃത്തിയുടെ ലാൻഡ് അക്ക്വിസിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി അടുത്ത 4 മാസക്കാലം കൊണ്ട് പൂർത്തിയാക്കുന്നതിന് യോഗത്തിൽ തീരുമാനമായി. നിലവിൽ അതിർത്തിയിൽ കല്ലിടുന്ന പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. തുടർ പ്രവർത്തനങ്ങൾക്കായി, പദ്ധതിയുടെ എസ് പി വി ആയ കെ ആർ എഫ് ബിക്ക് കിഫ്ബി യുടെ സാങ്കേതിക പിന്തുണ നൽകും .

സ്ഥലം പൂർണമായി വിട്ടുകിട്ടിയാൽ മാത്രമേ വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് ഡോക്ടർ കെ എം എബ്രഹാം ഐഎഎസ് യോഗത്തിൽ അറിയിച്ചു. 

വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവർത്തിക്ക് നിലവിൽ അനുമതി ലഭിച്ചിട്ടുള്ളതിനാൽ, പ്രവൃത്തി നടപ്പിലാക്കുന്നതിന് എല്ലാ ഭൂവുടമകളും സഹകരിക്കണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്. ഭൂമി വിട്ടു കിട്ടാത്തത് കാരണം പദ്ധതി നഷ്ടപ്പെട്ടാൽ , വിദൂരഭാവിയിൽ പോലും ലഭിക്കാൻ സാധ്യത വളരെ കുറവാണ്. മറ്റു പല റോഡുകളും ഉന്നത നിലവാരത്തിലേക്ക് ഉയരുമ്പോൾ ,ആവശ്യത്തിനുള്ള പണം അനുവദിച്ചിട്ടുള്ള ഈയൊരു പ്രധാനപ്പെട്ട റോഡ് നിലവിലെ അവസ്ഥയിൽ നിൽക്കുന്നത് വളരെയധികം പ്രയാസകരമായ കാര്യമാണ്.

വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചു മാറ്റുന്ന മതിലുകളും , കടമുറിയുടെ ഭാഗങ്ങളും പുനരുപയോഗിക്കാൻ തരത്തിൽ നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതാണ്. എല്ലാ ഉടമകളും ഭൂമി വിട്ടു നൽകിയാൽ ഈ വർഷം തന്നെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കും. പ്രിയപ്പെട്ടവർ ഈ അഭ്യർത്ഥന മാനിച്ച് റോഡ് പ്രവർത്തി നടപ്പിലാക്കുന്നതിന് ഒപ്പം ഉണ്ടാകണം. 

Post a Comment

Previous Post Next Post

WB AD


 


 

LIVE