വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനത്തിലെ ഭക്ഷണാവശിഷ്ടങ്ങളും, മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും റോഡരികില്‍ തള്ളിയതിന് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പിഴ ഈടാക്കി
വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വില്ല്യാപ്പള്ളി യു പി സ്കൂള്‍ പരിസരത്ത് നടന്ന വിവാഹത്തോടനുബന്ധിച്ച് വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനത്തിലെ ഭക്ഷണാവശിഷ്ടങ്ങളും, മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും റോഡരികില്‍ തള്ളിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ വീട്ടുകാരില്‍ നിന്നും പിഴ ഈടാക്കി .പൊതുസ്ഥലത്ത് അജൈവ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഒരു വര്ഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് .പൊതു സ്ഥലത്ത് മാലിന്യ നിക്ഷേപം കാണാന്‍ ഇടയായ നാട്ടുകാര്‍ പഞ്ചായത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്ന്‍ നടത്തിയ പരിശോധനയില്‍ ഇത് പരിസരത്ത് നടന്ന വിവാഹത്തോടനുബന്ധിച്ചുള്ളതാണെന്നു ബോധ്യപെടുകയും , വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കുകയും തുടര്‍ന്ന് പിഴ ഈടാക്കുകയുമായിരുന്നു
Post a Comment