താമരശ്ശേരി : താമരശ്ശേരി ചുരത്തിലെ നിയമലംഘനങ്ങൾക്ക് അറുതിവരുത്താൻ ലക്ഷ്യമിട്ട് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സംയുക്തപരിശോധന തുടരുന്നു. ജൂൺ ഏഴുമുതൽ ആരംഭിച്ച നിരീക്ഷണത്തിന്റെ ഭാഗമായി ഒട്ടേറെ നിയമലംഘനങ്ങൾ കൈയോടെ പിടികൂടിയതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിനും മാലിന്യംതള്ളലിനും ചെറിയതോതിലെങ്കിലും കുറവുണ്ടായി.
ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്, താമരശ്ശേരി ഹൈവേ പോലീസ്, അടിവാരം ഔട്ട് പോസ്റ്റ് പോലീസ്, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്, ചുരം സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തിൽ ചുരത്തിലെ ഗതാഗതക്കുരുക്കും മാലിന്യപ്രശ്നവും പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സംയുക്തപരിശോധന. ഇതിന്റെ ഭാഗമായി ആദ്യ രണ്ടുദിവസം 90 കേസുകൾ രജിസ്റ്റർചെയ്യുകയും 73,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. പരിശോധന തുടർന്നതോടെ കേസുകളുടെ എണ്ണത്തിലും വർധനയുണ്ടായി.
Post a Comment