ജീവനക്കാരിയുടെ മകളായ 17കാരിയെ പീഡിപ്പിച്ച കേസിൽ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന് ജീവപര്യന്തം തടവ്. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റങ്ങൾ എല്ലാം തെളിഞ്ഞുവെന്നും മോൻസൺ കുറ്റകാരനെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2022ലായിരുന്നു കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങിയത്.
മോൻസണിന്റെ ജീവനക്കാരിയുടെ മകളായ 17കാരിയെ പീഡിപ്പിച്ച കേസിലാണ് പോക്സോ കോടതി വിധി പറഞ്ഞത്. മോൻസണിന്റെ വീട്ടിൽ 2019ലാണ് ആദ്യ പീഡനം നടന്നത്. പിന്നീട് പെൺകുട്ടി പ്രായപൂർത്തിയായതിന് ശേഷവും നിരവധി തവണ പീഡിപ്പിച്ചു. കേസിൽ 27 സാക്ഷികളാണ് ഉണ്ടായിരുന്നത്.
അതേസമയം, തന്നെ ബോധപൂർവം കുടുക്കാനായി ജീവനക്കാരെ പൊലീസ് ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതി നൽകുകയായിരുന്നുവെന്നാണ് മോൻസൺ വാദിച്ചത്. എന്നാൽ പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും പരാതിയിൽ ഉറച്ചുതന്നെ നിൽക്കുകയായിരുന്നു.
Post a Comment