കൊട്ടിയൂർ വൈശാഖ മഹോത്സവം തൃക്കലശാട്ടത്തോടെ സമാപിച്ചു. ബുധൻ രാവിലെ ചോതി വിള ക്കിലെ നാളം പകർന്നതോടെ തൃക്കലശാട്ടത്തിന് തുടക്കമായി. തന്ത്രിമാരുടെ നേതൃത്വത്തിൽ മണിത്തറയിൽ കളഭാട്ടം നടന്നു.
മണിത്തറയിൽ നടന്ന ചടങ്ങ് വിക്ഷിക്കാൻ നൂറുകണക്കിന് തീർഥാടകർ എത്തി. പൂർണ പുഷ്പാ ഞ്ജലിയും കുടിപതികളുടെ തണ്ടി ന്മേൽ ഊണും കഴിഞ്ഞതോടെ മുതി രെരിവാൾ വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിലേക്കും ഭണ്ഡാരങ്ങൾ മണത്തണ കരിമ്പനയ്ക്കൽ ഗോപുരത്തിലേക്കും തിരിച്ചെഴുന്നള്ളിച്ചു. ദേവീ-ദേവന്മാരുടെ തി ടമ്പുകൾ ഇക്കരെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു.
തിരുവാഭരണങ്ങളും മണത്തണ ചപ്പാരം ക്ഷേത്രത്തിലെ വാളുകളും തിരികെ എഴുന്നള്ളിച്ചു. വെള്ളിയാഴ്ച വറ്റടി ചടങ്ങ് നടക്കും ജന്മശാന്തി പടിനീറ്റയും ഉഷ കാമ്പ്രവും അക്കരെ ക്ഷേത്രത്തിലെത്തി സ്വയംഭൂവിന് അഷ്ടബന്ധം കൊണ്ട് ആവരണം ചെയ്യും.ഇനി അക്കരെ ക്ഷേത്രം 11 മാസക്കാലം നിശബ്ദതയിൽ അമരും
Post a Comment