കേരള സർക്കാറിന്റെ ഒരു കുടുബം ഒരു സംരഭം പദ്ധതിയുടെ ഭാഗമായ് ആയഞ്ചേരി ടൗണിൽ ആരംഭിച്ച പലഹാരക്കടയുടെ ഉൽഘാടനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു. വ്യവസായ വകുപ്പിൻ കീഴിൽ ഒരു വർഷം ഒരു ലക്ഷം സംരഭങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായ് സംരഭമേഖലയിൽ സ്ത്രീകളുടെ പ്രാധിനിധ്യം ഉറപ്പ് വരുത്തുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. പത്ത് ലക്ഷം രൂപ വരെ ബേങ്ക് വായ്പ ലഭ്യമാക്കാനുള്ള സഹായവും , അതിന് 6 ശതമാനം പലിശയും വ്യവസായ വകുപ്പ് നൽകും . ആയഞ്ചേരി ബസ്സ് സ്റ്റാൻഡിൽ പി.കെ. സജിതയാണ് കട തുടങ്ങിയത്.
ചടങ്ങിൽ കെ. സോമൻ ,പി യം ബാലൻ മാസ്റ്റർ, രാജീവൻ പി.യം, ഉമാദേവി വി. ഗീത വി , രാജൻ പുതുശ്ശേരി, ടി.പി. ഹമീദ് അനിൽ ആയഞ്ചേരി, കരീം പിലാക്കി, പി.യം സദാനന്ദൻ എന്നിവർ സംസാരിച്ചു.
Post a Comment