വടകര ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിഎച്ച് സെൻറർ ജീവകാരുണ്യ രംഗത്ത് ഉദാത്ത മാതൃകയാണെന്ന് പാറക്കൽ അബ്ദുല്ല. മൂന്ന് വർഷമായി വടകര ഗവൺമെൻറ് ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികൾക്ക് സാന്ത്വനമായും മെഡിസിൻ ഉപകരണങ്ങൾ വിതരണം ചെയ്തും വളണ്ടിയർ സേവനം നടത്തിയും സൗജന്യ മരുന്ന് വിതരണം, ഭക്ഷണ വിതരണം ചെയ്തും ആംബുലൻസ് സേവനം നടത്തിയും സിഎച്ച് സെൻറർ പ്രവർത്തിച്ചു വരികയാണ്. സി എച്ച്സെന്റ്ർ വിഭവസമാഹരണത്തിന്റെഭാഗമായി നടന്ന ത്രൈമാസ ക്യാമ്പയിൻ (നിഹായ) സമാപനം കുറിച്ചുകൊണ്ട് നടന്ന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാറക്കൽ. മക്ക അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു ഒകെ കുഞ്ഞബ്ദുള്ള മാസ്റ്റർ അദ്ധക്ഷത വഹിച്ചു കാരുണ്യ പ്രവർത്തനത്തിന്റെ മഹത്വം ഉൽബോധിപ്പിച്ചു കൊണ്ട് തൻസീർ ദാരിമി കാവുന്തറയുടെ മുഖ്യപ്രഭാഷണം വളണ്ടിയർമാർക്കും പ്രവർത്തകർക്കും ആവേശം പകർന്നു. പ്രൊഫഷണൽ കോഴ്സുകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ സി എച്ച് സെൻറർ കുടുംബാംഗങ്ങളായ Dr ഫാത്തിമത്തുൽ അമീന (MBBS),Dr ലിയാനഷഹ്സാദ(BDS),CA ഹിനപർവീൻ(CA) എന്നിവർക്കുള്ള അനുമോദനവും മൊമെന്റോ വിതരണവും സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വടകര സിഎച്ച് സെൻറർ വനിതാ വിംഗ് കൺവീനറുമായ പി സഫിയക്കുള്ള അവാർഡും ചടങ്ങിൽ പാറക്കൽ അബ്ദുല്ല വിതരണം ചെയ്തു. ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് ചെക്കൻഹാജി,സൂപ്പി തിരുവള്ളൂർ,പികെസി റഷീദ്,പിഎം മുസ്തഫ മാസ്റ്റർ,ശംസുദ്ധീൻ കൈനാട്ടി,പികെസി അഫ്സൽ,സഅദ് പുറക്കാട് വിവിധ ചാപ്റ്റർ നേതാക്കളായ ഒകെ ഇബ്രാഹിം (ദുബൈ) ഷംസുദ്ദീൻ വെള്ളികുളങ്ങര (ബഹ്റൈൻ) റാഷീദ് വിപി (അബുദാബി) ,പി മുഹമ്മദ് (റിയാദ്) എംസി അബ്ദുൽ അസീസ്(ഖത്തർ) കെപിയൂസഫ്(ലണ്ടൻ)പി സഫിയ, ഷക്കീല ഈങ്ങോളി, പി കെ സി അബ്ദുറഹ്മാൻഹാജീ,ശുഹൈബ് തങ്ങൾ,പ്രൊഫസർ:പാമ്പള്ളി മഹമൂദ്,ശുഹൈബ് കുന്നത്ത്,അഫ്നാസ്ചോറോട്,ശ്യാമള കൃഷ്ണ്പിതം,നസീമ വളയം,നുസൈബ മൊട്ടെമ്മൽ,റജീന പുതുപ്പണം ജമീല ചെക്ക്യാട്,എന്നിവർ പ്രസംഗിച്ചു.
വടകര സി എച്ച് സെൻറർ ജീവകാരുണ്യ രംഗത്ത് ഉദാത്ത മാതൃക.
NEWS DESK
0
Tags
പ്രാദേശികം
Post a Comment