കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം വലിയ വട്ടളം പായസം പെരുമാൾക്ക് ഇന്ന് നിവേദിക്കും. കരിമ്പനക്കൽ ചാത്തോത്ത് ഊരാളൻ തറവാട്ടു വകയാണ് തിരുവാതിര നാൾ ചതുശ്ശതം. അരി, ശർക്കര, നെയ്യ്, തേങ്ങ, ജലം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്താണ് നിവേദ്യത്തിനുള്ള പായസം തയ്യാറാക്കുന്നത്.
തൃക്കൂർ അരിയളവും ഇന്ന് നടക്കും. കോട്ടയം സ്വരൂപത്തിലെ സ്ത്രീകൾക്ക് പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വർണത്തളികയിൽ പകർന്ന് നൽകും. അളന്നു ലഭിക്കുന്ന അരിമേൽ മുണ്ടിൽ ഏറ്റുവാങ്ങിയ ശേഷം തലയിൽ ഏറ്റിയാണ് അമ്മ രാജ മടങ്ങുന്നത്.�രാത്രി പൂജയ്ക്കുശേഷം നാലു ഊരാളന്മാരുടെ തറവാടുകളിലെ സ്ത്രീകൾക്കും ഏഴില്ലം തറവാട്ടിലെ സ്ത്രീകൾക്കുമാണ് തൃക്കൂർ അരിയളവ് നടത്തുന്നത്. പെരുമാളുടെ അനുഗ്രഹമാണ് തൃക്കൂർ അരി അളവിലൂടെ ലഭിക്കുന്നതെന്നാണ് വിശ്വാസം.�24 നാണ് മകം കലംവരവ്. അന്ന് ഉച്ചശീവേലിവരെ മാത്രമാണ് അക്കരെ സന്നിധാനത്ത് സ്ത്രീകൾക്ക് പ്രവേശന അനുമതിയുള്ളു.
Post a Comment