വടകര : കോഴിക്കോട് ജില്ലയിലെ മാതൃകപരമായ സേവന പ്രവർത്തനങ്ങൾ നടത്തിയ കേരള ഹയർസെക്കണ്ടറി എൻ.എസ്. എസ്. യൂനിറ്റുള്ള ജില്ല അവാർഡ് വടകര എം.യു.എം. ഹയർസെക്കണ്ടറി സ്കൂളിന് ലഭിച്ചു. കോഴിക്കോട് എം.എസ്. എസ്. ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേരള പുരാവസ്തു , തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അവാർഡ് വിതരണം ചെയ്തു.
നിർധരരായവർക്കുള്ള ഉപജീവനം പദ്ധതി, സ്നേഹഭവനം പദ്ധതി, രക്തദാന ക്യാമ്പ്, ക്യാമ്പസിലെ തനതിടം, പച്ചതുരുത്ത് , ഭിന്ന ശേഷിക്കാർക്കുള്ള കൈതാങ്ങ് പോലെയുള്ള എൻ. എസ് എസ് യൂനിറ്റ് നടപ്പിലാക്കിയ പദ്ധതിക്കാണ് അവാർഡ് ലഭിച്ചത്. അവാർഡ് പ്രിൻസിപ്പാൾ സജീവ് കുമാർ, പ്രോഗ്രാം ഓഫീസർ എൻ.പി. ഹംസ, വളണ്ടിയർ ലീഡർമാരായ മുഹമ്മദ് സാബിത്, നയന, സെൽവ എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി. ചടങ്ങിൽ ഹയർസെക്കണ്ടറി റീജിനയൽ ഡയറക്ടർ എം. സന്തോഷ് കുമാർ, മധ്യമേഖല എൻ.എസ്. എസ് ഡയറക്ടർ മനോജ് കുമാർ കളിച്ചുകുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.
Post a Comment