ഈ പെരുന്നാൾ ത്യാഗത്തിന്റേതാകണമെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പെരുന്നാളിൽ ലഹരിക്കെതിരെ വിശ്വാസികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കണം. ഇന്ത്യയിൽ തീവ്രവാദം ശക്തമാകുന്നു. തീവ്രവാദത്തെ അകറ്റി നിർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി
ത്യാഗനിർഭരമായ ജീവിതം നയിക്കാനും പ്രതിസന്ധികളിൽ തളരാതെ മുന്നേറാനുമുള്ള പ്രചോദനമാണ് ബലിപെരുന്നാൾ നമുക്ക് നൽകുന്നത്. പ്രകോപനങ്ങളെയും സാമൂഹിക പ്രതിസന്ധികളെയും സംയമനത്തോടെ നേരിടുകയും വിശ്വാസം മുറുകെപ്പിടിച്ച് പ്രതിരോധിക്കുകയും വേണം. മാനവിക സ്‌നേഹത്തിൻ്റെയും വിശ്വ സാഹോദര്യത്തിൻ്റെയും സ്‌നേഹാർദ്രമായ സന്ദേശമാണ് ഹജ്ജ് കർമവും അതിന്റെ പരിസമാപ്‌തിയോടെ ആഘോഷിക്കുന്ന ബലിപെരുന്നാളും.
വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ലോകത്തിൻ്റെ നാനാ ഭാഗത്തുനിന്നുള്ള ജനങ്ങൾ ഒരുമിച്ചു കൂടുകയും പരസ്പര സഹോദര്യത്തിലും സ്നേഹത്തിലും ത്യാഗ സ്മരണകൾ പങ്കുവെച്ച് പിരിയുകയും ചെയ്യുന്നു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വിജയകരമായി മുന്നേറാൻ ക്ഷമയും സാഹോദര്യവും അനിവാര്യമാണ്.
Post a Comment