കൊട്ടിയൂരിൽ രോഹിണി ആരാധന നാളെ



കൊട്ടിയൂർ: വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന നാളെ അക്കരെ സന്നിധിയിൽ നടക്കും. ആരാധനാ പൂജകളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് രോഹിണി ആരാധന.

ആരാധനാ നാളിലെ പൊന്നിൻ ശീവേലി, പാലമൃതഭിഷേകം, നവകാഭിഷേകം, കളഭാഭിഷേകം എന്നിവ കൂടാതെ
സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി നടക്കുന്നതും രോഹിണി ആരാധന നാളിലാണ്. 


തുടർന്ന് ചതുശ്ശതങ്ങൾ ആരംഭിക്കും. 19ന് തിരുവാതിര ചതുശ്ശതം, 20ന് പുണർതം ചതുശ്ശതം, 22ന് ആയില്യം ചുതുശ്ശതം, 24ന് മകം കലം വരവ്. മകം നാൾ ഉച്ച ശീവേലിക്കുശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. 27ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, 28ന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.

Post a Comment

Previous Post Next Post

WB AD


 


 

LIVE