വാണിമേൽ: ഹെൽത്തി കേരളയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും വാണിമേൽ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിലങ്ങാട് ടൗണിലെ ഹോട്ടലുകളും ബേക്കറികളിലും പരിശോധന നടത്തി. വേണ്ടത്ര ശുചിത്വം പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തു. ശ്രീരാഗം കാറ്ററിങ്ങ് സ്ഥാപനത്തിന് പിഴ ചുമത്തി. മഴക്കാലത്തോടനുബന്ധിച്ച് പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ ശുചിത്വം പാലിക്കാനും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനും നിർദ്ദേശം നൽകി.പ്രദേശത്തെ പുഴയിലും പരിസരപ്രദേശങ്ങളിലും മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ്, വിബിൻ ലാൽ ബി.എസ്, ശ്രീജിത്ത് കെ.കെ, സിജു പീറ്റർ , പി.വിജയരാഘവൻ എന്നിവർ പങ്കെടുത്തു.
വാണിമേൽ: ഹെൽത്തി കേരളയുടെ ഭാഗമായി ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
NEWS DESK
0
Tags
പ്രാദേശികം.
Post a Comment