ആലപ്പുഴ - യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ചെങ്ങന്നൂര്‍ നഗരസഭാ ജീവനക്കാരന് അറസ്റ്റില്‍. നഗരസഭാ ഓഫീസിലെ ഡ്രൈവര്‍ തിരുവനന്തപുരം തിരുവല്ലം പുഞ്ചക്കരി ബാബുഭവനത്തില്‍ ഷാജി(39) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയായ 41 വയസുകാരിയെ തിരുവല്ലം, കോവളം, ചെങ്ങന്നൂര്‍, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പീഡനത്തിനിരയായ യുവതിയും ഷാജിയും വിവാഹിതരും ഇരുവര്‍ക്കും രണ്ടു കുട്ടികള്‍ വീതവുമുണ്ട്. മുളക്കുഴയിലെ വാടകവീട്ടില്‍നിന്നാണ് ഷാജിയെ അറസ്റ്റ് ചെയ്തത്
Post a Comment