മാഹി ജില്ലാ മുസ്ലിം ലീഗ്കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് നായക്കളുടെ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മാഹീ റിജിനൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.നായ കടിച്ചാൽ ആവശ്യമായ മരുന്നുകൾ മുഴുവനായും മാഹി ഗവൺമെന്റ് ആശുപത്രിയിൽ ലഭ്യമല്ല തലശ്ശേരി വടകര ഗവൺമെന്റ് ആശുപത്രികളെയാണ് ആശ്രയിക്കേണ്ടി വരുന്നത്ആവശ്യമായ മരുന്നുകൾ ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു
വീടുകളിലും ഹോട്ടലുകളിലും ഉള്ള ഭക്ഷണ വെസ്റ്റുകൾ തെരുവോരങ്ങളിലും മറ്റും വലിച്ചെറിയുന്നത് കാരണമാണ് നായ ശല്യം പെരുകിവരുന്നത് കേരളത്തിലൊക്കെ പഞ്ചായത്ത്,മുൻസിപ്പാൽ,കോർപ്പറേഷനുകൾ, ഇത്തരം ഭക്ഷണ വെയ് സ്റ്റുകൾ നിക്ഷേപിക്കുന്നതിന് വീടുകൾക്കും മറ്റും ഡ്രമ്മുകൾ സൗജന്യമായി നൽകിവരുന്നു.ആ രീതിയിൽ ഭക്ഷണവെസ്റ്റുകളും മറ്റും നിക്ഷേപിക്കുന്നതിന് ആവശ്യമായ ഡ്രംമുകൾ മാഹിയിലും വിതരണം ചെയ്യണമെന്നും നിവേദക സംഘം ആവശ്യപ്പെട്ടു.മുസ്ലിം ലീഗ് മാഹി ജില്ലാ പ്രസിഡണ്ട് പി.ടി കെ റഷീദ്ജനറൽ സിക്രട്ടറി ഏവി ഇസ്മായിൽ, ട്രഷറർ അൽതാഫ് പാറാൽ, സംസ്ഥാന സെക്രട്ടറി വി.കെ റഫീഖ്, വർക്കിംഗ് സെക്രട്ടറി ചങ്ങരോത്ത് ഇസ്മായിൽ, വൈ: പ്രസിഡൻ്റ്മാരായ റഹ്മാൻ പന്തക്കൽ,സമദ്പള്ളൂർ,ജോയിൻ്റ് സെക്രട്ടറി റഫീഖ് തയ്യുള്ളതിൽ എന്നിവർ ചേർന്നാണ് മാഹി അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകിയത്..
Post a Comment