ചോമ്പാലിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

 



ചോമ്പാൽ :  മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് ബോട്ടിൽ മത്സ്യബന്ധനത്തിനായ്  കടലിൽ പോയത്.

കുഴഞ്ഞു വീണതോടെ സഹപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് മറ്റൊരു ബോട്ടെത്തി സലിമിനെ ഈ ബോട്ടിൽ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post

WB AD


 


 

LIVE