ചോറോട് ഈസ്റ്റ്: ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറി പോകുന്ന മെഡിക്കൽ ഓഫിസർ ഡോ: ഡെയ്സി ഗോരെ, ഡോ: ആര്യാദേവി, ഹെൽത് ഇൻസ്പെക്ടർ ശിവദാസൻ എന്നിവർക്ക് ആശുപത്രി വികസന സമിതി നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.ഡോക്ടർ ഡെയ്സി ഗോരെ ആറു വർഷമായി ഇവിടെ സേവനമനുഷ്ടിക്കുന്നു. ഡോ..ആ ര്യാദേവി മൂന്ന് വർഷവും, എച്ച് ഐ.ഒന്നര വർഷവും സേവനം നടത്തിയിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് കാലത്തും വിളിപ്പുറത്തായിരുന്നു ഡോക്ടർമാർ. രാവിലെ മുതൽ സമയവും മറ്റ് സൗകര്യങ്ങളും നോക്കാതെ രോഗികളെ ചികിത്സിച്ചു ആശുപത്രിയിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എല്ലാവരോടും സ്നേഹത്തോടെ ഇടപെടുകയും ചെയ്യുന്നതിനാൽ നാട്ടുകാർക്ക് ഏറെ പ്രിയങ്കരരായിരുന്നു ഇവർ സ്വീകരണ പരിപാടികൾ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.നാരായണൻ മാസ്റ്റർ, കെ.മധുസൂദനൻ, ശ്യാമള പൂവ്വേരി, പഞ്ചായത്ത് അംഗങ്ങളായ ജംഷിദ കെ.പ്രസാദ് വിലങ്ങിൽ, പുഷ്പ്പമഠത്തിൽ, പ്രിയങ്ക സി.പി, മനീഷ് കുമാർ ടി.പി., ടി.എം രാജൻ, സ്റ്റാഫ് സെക്രട്ടറി എം.പി.സുനിൽകുമാർ, ഒ.എം.അസീസ് മാസ്റ്റർ, കെ.എം നാരായണൻ, പി.പി.സുരേന്ദ്രൻ, കെ.കെ.സജീവൻ, എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരങ്ങൾ നൽകി. സ്വീകരണത്തിന് ഡോക്ടർ ഡെയ്സി ഗോരെ, ഡോക്ടർ ആര്യാ ദേവി, എച്ച്.ഐ ശിവദാസ് എന്നിവർ നന്ദി പറഞ്ഞു.
ചോറോട് : ജനകീയ ഡോക്ടർക്ക് യാത്രയയപ്പ് നൽകി..
NEWS DESK
0
Tags
പ്രാദേശികം
Post a Comment