പുതിയ സ്റ്റാൻഡിൽ മാലിന്യ സ്ലാബുകൾ മാറ്റിയ സ്ഥലം എം.എൽ.എ സന്ദർശിച്ചു,

 രണ്ടു ദിവസത്തിനകം പണി പൂർത്തിയാക്കുമെന്ന് അധികൃതർ
വടകര: പുതിയ ബസ് സ്റ്റാൻഡിൽ ഓവുചാൽ പൊളിച്ചിട്ടത് മൂടാത്തതിനാൽ യാത്രക്കാരും പരിസരത്തെ കടക്കാരും ഏറെ ബുദ്ധിമുട്ടിലായിരുന്നു. ബസ് സ്റ്റാൻഡിലെ മൂത്രപ്പുരയിയിലെയും കക്കൂസിലെയും ഉൾപ്പടെ പലസ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ഒഴുകുന്ന ഓവുചാലിന്റെ സ്ലാബുകളാണ് നഗരസഭാ അധികൃതർ തുറന്നിട്ടതെന്നു നാട്ടുകാർ പറയുന്നു. സ്ലാബ് പൊളിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. എന്നാൽ സ്ലാബ് നീക്കി ഒരുമാസമായിട്ടും ഇത് മൂടാനോ മാലിന്യത്തിൽനിന്നുള്ള ദുർഗന്ധത്തിന് പരിഹാരം കാണാനോ നഗരസഭയ്ക്ക് കഴിഞ്ഞില്ല. ജനങ്ങൾ സഞ്ചരിക്കുന്ന സ്ഥലത്തു ഇതുപോലൊരു ഓവുചാൽ തുറന്നിട്ടാൽ ആളുകൾ വീണ് വലിയ അപകടങ്ങൾക്കു പോലും സാധ്യതയുണ്ട്. കടക്കാരും യാത്രക്കാരും എം.എൽ.എയുടെ അടുത്ത് പരാതിയുമായി എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് എം.എൽ.എ സ്ഥലം സന്ദർശിച്ചു. നഗരസഭ എഞ്ചിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം നഗരസഭാ സെക്രട്ടറിയെയും, ചെയർപേഴ്‌സനെയും വിളിച്ചു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. രണ്ടു ദിവസത്തിനകം വിഷയം പരിഹരിക്കുമെന്ന് നഗരസഭ അധികൃതർ എം.എൽ.എയ്ക്ക് ഉറപ്പു നൽകി.

Post a Comment

Previous Post Next Post

WB AD


 


 

LIVE