കൂളിക്കുന്ന് പട്ടികജാതി കോളനിക്ക് ഒരുകോടി
അംബേദ്കർ ഗ്രാമവികസന പദ്ധതി (2022-23 സാമ്പത്തിക വർഷം) പ്രകാരം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കൂളിക്കുന്ന് പട്ടികജാതി കോളനിക്ക് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു. ഇത് സംബന്ധിച്ച് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവ് 13-6-2023 ന് ഇറങ്ങി.
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ വികസനത്തിന് .മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ മികച്ച പിന്തുണയാണ് നൽകി വരുന്നത്. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി അടുത്ത ദിവസം തന്നെ കോളനിയിൽ വെച്ച് യോഗം ചേരുന്നുണ്ട്.
Post a Comment