ഓർക്കാട്ടേരി: ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലിൽ 61 കാരന്റെ മൃതദേഹം വീട്ടിനു ള്ളിൽജീർണിച്ചനിലയിൽ. പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകൻ ഊട്ടുകണ്ടി രാധാകൃഷ്ണൻ (61) ആണ് മരിച്ചത്. ചെന്നൈയിൽ കച്ചവടക്കാരനായ ഇയാൾ കുറച്ചു നാളായി നാട്ടിൽ തന്നെയായിരുന്നു.
ചൊവ്വാഴച്ചവൈകുന്നേരത്തോടെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് സ ഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇരുനില വീട്ടിലെ കോണിക്കു താഴെ മലർന്ന് കിടക്കുന്ന നിലയിലായിരു ന്നു മൃതദേഹം.
അവിവാഹിതനായ രാധാകൃഷ്ണൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം സഹോദരിക്കൊപ്പം അമ്മ തട്ടോളിക്കരയിലായിരുന്നു
എടച്ചേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാവുമെന്ന് എ സ്.ഐ പറഞ്ഞു. ഇന്ന് രാവിലെ ഫോറൻസിക്ക് വകപ്പും പോലീസും പരിശോധന നടത്തി ബോഡി പോസ്റ്റ് മോർട്ടത്തിനായ് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ശ്രീധരൻ നമ്പ്യാർ, രാജൻ നമ്പ്യാർ, സരോജിനി, ശാന്ത, മീന, ലീല, വിജയി
Post a Comment