ഊരാളുങ്കൽ സൊസൈറ്റിയിൽ എൻജിനീയർ - അപേക്ഷ ജൂലൈ 10 വരെ സമർപ്പിക്കാം



ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ എൻജിനീയർ തസ്തികയിലേക്കുള്ള അപേക്ഷ ജൂലൈ 10 വരെ സമർപ്പിക്കാം.  

2023 ബിടെക് സിവിൽ /ബി ആർക്ക് പഠനം പൂർത്തീകരിച്ചു ഫലം കാത്തിരിക്കുന്നവർക്കും, 2022 ൽ പഠനം പൂർത്തീകരിച്ച ഇരുപത്തിനാലു വയസ്സിൽ കവിയാതെയുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തെരെഞ്ഞെടുപ്പ്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. അപേഷിക്കേണ്ട വെബ്സൈറ്റ്  : www.iiic.ac.in

സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ ഹയർ ,ട്രെയിൻ ആൻഡ് ഡിപ്ലോയ് എന്ന പരിശീലന പദ്ധതിയിലൂടെയാണ് നിയമനം. 


തെരെഞ്ഞെടുക്കപ്പെടുന്നവർ ജൂനിയർ എൻജിനീയറിങ് ട്രെയിനീ എന്ന തസ്തികയിൽ ഒരു വർഷം പരിശീലനം പൂർത്തീകരിക്കണം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലായിരിക്കും പരിശീലനം. പരിശീലന സമയത്തു പതിനയ്യായിരം (15000 /-) രൂപ സ്റ്റൈഫൻഡ് ലഭിക്കും .പരിശീലനത്തിനൊടുവിൽ പിജി ഡിപ്ലോമ ഇൻ അഡ്വാൻസ് കൺസ്ട്രക്ഷൻ മാനേജ്‌മന്റ് സെർട്ടിഫിക്കറ്റോടെ ഊരാളുങ്കൽ സൊസൈറ്റിയിൽ ജൂനിയർ പ്രൊജക്റ്റ് എൻജിനീയറായി നിയമനം ലഭിക്കും.

അപേഷിക്കേണ്ട അവസാന തീയതി 2023  ജൂലൈ 10 . അപേഷിക്കേണ്ട വെബ്സൈറ്റ്  : www.iiic.ac.in ,8078980000



Post a Comment

Previous Post Next Post

WB AD


 


 

LIVE