മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ നീക്കങ്ങൾ, അജിത് പവാറും 13 എംഎൽഎമാരും രാജ്ഭവനിൽ, എൻസിപി പിളർപ്പിലേക്ക്

 



 മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ നീക്കങ്ങൾ. എൻസിപിയെ പിളർത്തി ഏക് നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമാകാൻ അജിത് പവാർ. തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാരുമായി അജിത് പവാർ രാജഭവനിലെത്തി. മുഖ്യമന്ത്രി ഏകനാഥ് ശിൻഡെയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ് ഭവനിലുണ്ട്. അജിത് പവാർ, ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് ഒടുവിൽ വരുന്ന വിവരം. ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രി പദം പങ്കിടാമെന്നതാണ് ബിജെപിയും ഷിൻഡെയും അജിത് പവാറിന് മുന്നിൽ വെച്ച ഫോർമുലയെന്നാണ് വിവരം. 29 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല. ഇന്ന് വൈകിട്ട് തന്നെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് രാജ്ഭവൻ വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. എൻസിപിയുടെ ഒമ്പത് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. 

Post a Comment

Previous Post Next Post

WB AD


 


 

LIVE