സുരക്ഷാ ഭിത്തി നിർമ്മാണത്തിനായി തിരുവള്ളൂർ ആയഞ്ചേരി റോഡിന് 50 ലക്ഷം രൂപ അധികമായി അനുവദിച്ചു

2019-20 സാമ്പത്തിക വർഷം സർക്കാർ 1.50 കോടി രൂപ അനുവദിച്ച തിരുവള്ളൂർ ആയഞ്ചേരി റോഡ് പ്രവർത്തി വിവിധ സാങ്കേതിക കുരുക്കുകൾ മറികടന്ന് പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ വയൽപ്രദേശത്ത് കൂടി കടന്നുപോകുന്ന ഈ റോഡിന് കുറഞ്ഞ ഭാഗത്ത് മാത്രമേ സുരക്ഷാ ഭിത്തി നിർമ്മാണം ഉൾപ്പെടുത്തിയിട്ടുള്ളു എന്ന കാര്യം പ്രവർത്തി പുരോഗമിക്കുന്ന സമയത്ത് ശ്രദ്ധയിൽപ്പെട്ടു.  വകുപ്പ് മന്ത്രി ആയഞ്ചേരിയിൽ വന്ന സമയത്ത് ഇക്കാര്യം നേരിട്ട് ശ്രദ്ധയിൽ പെടുത്തുകയും പ്രശ്നം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പു നൽകിയും ചെയ്തിരുന്നു.

തുടർന്ന് റോഡിൻറെ സുരക്ഷാ ഭിത്തിനിർമ്മാണത്തിനായുളള 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അംഗീകരിക്കുകയുണ്ടായ വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു

Post a Comment

Previous Post Next Post

WB AD


 


 

LIVE