മഴക്കെടുതി. നാദാപുരത്ത് 70 ഓളം വീട്ടുകാരെ മാറ്റി താമസിപ്പിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്തിലെ 10,15, 20, 21 വാർഡുകളിലായി 70 ഓളം വീടുകളിൽ നിന്ന് മഴക്കെടുതി മൂലം വീട്ടുകാരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട് .പശു,കോഴി ,ആട് തുടങ്ങിയ വളർത്തു മൃഗങ്ങളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
കക്കംവള്ളി , നാദാപുരം ടൗൺ ,കല്ലാച്ചി ടൗൺ ഭാഗങ്ങളിലാണ് കൂടുതൽ വീടുകളിൽ വെള്ളക്കെട്ട് കൊണ്ടുള്ള ദുരിതമുണ്ടായത്. വീട്ടുകാരെ മാറ്റുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി പഞ്ചായത്ത് അംഗങ്ങളായ സി ടി കെ സമീറ , കണേക്കൽ അബ്ബാസ്, വി അബ്ദുൽ ജലീൽ, സന്നദ്ധപ്രവർത്തകർ എന്നിവർ നേതൃത്വം നൽകി . കൂടുതലാളുകളും ബന്ധുവീടുകളിലാണ് മാറി താമസിക്കുന്നത്. നാദാപുരം ഗവൺമെൻറ് യു പി സ്കൂളിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ക്യാമ്പ് ആരംഭിക്കുന്നതിന് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു.
13 പേരാണ് ക്യാംപിലുള്ളത് .ജലജന്യ രോഗങ്ങൾ,ഇഴജന്തുക്കൾ തുടങ്ങിയവയിൽ നിന്നുള്ള രക്ഷാ മാർഗ്ഗങ്ങൾ വീടുകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ പ്രചരിപ്പിക്കുന്നതിന് തീരുമാനിച്ചു .ക്ളോറിനേഷൻ നടത്തുന്നതിന് മുമ്പായി കിണറിലെ വെള്ളം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വെള്ളക്കെട്ടിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഡോക്സി സൈക്ലിംഗ് ഗുളിക വിതരണം ചെയ്യുന്നുണ്ട് .പഞ്ചായത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് ,റവന്യൂ ,പോലീസ് ,ആരോഗ്യ വകുപ്പ് ,ഇലക്ട്രിസിറ്റി ,
ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻറ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ നാളെ വൈകിട്ട് 2 :30ന് സന്നദ്ധ പ്രവർത്തകരുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും ദുരന്ത നിവാരണ സേന അംഗങ്ങളുടെയും സംയുക്ത യോഗം ചേരുന്നതാണ് .
ഗ്രാമ പഞ്ചായത്തിൽ നടന്ന യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സി കെ നാസർ , എം സി സുബൈർ , പി പി ബാലകൃഷ്ണൻ, കണേക്കൽ അബ്ബാസ്‌ , വി അബ്ദുൽ ജലീൽ സി ടി കെ സമീറ നാദാപുരം പോലീസ് ഇൻസ്പെക്ടർ ഫായിസ് അലി , വില്ലേജ് ഓഫീസർ പ്രദീപ്കുമാർ ബിയ്യോത്ത് , ഡോ : ജമീല , താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി , ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെകർ സതീഷ് ബാബു , സബ് ഇൻസ്പെക്ടർ ജിയോ സദാനന്ദൻ എന്നിവർ സംസാരിച്ചു .

Post a Comment

Previous Post Next Post

WB AD


 


 

LIVE