ചൊവ്വാ പുഴയിൽ മത്സ്യ കുഞ്ഞ് നിക്ഷേപവും പട്രോൾ ബോട്ട് നീറ്റിലിറക്കലും


മണിയൂർ:- കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉൾനാടൻ ജലാശയങ്ങളിൽ സംയോജിത മത്സ്യവിഭവപരിപാലനത്തിന്റെയും ഭാഗമായി കുറ്റ്യാടി പുഴയിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചൊവ്വാപ്പുഴയിൽ മത്സ്യ കുഞ്ഞ് നിക്ഷേപവും പട്രോൾ ബോട്ട് നീറ്റിലിറക്കലിന്റെയും ഉദ്ഘാടനം ബഹു: കുറ്റ്യാടി എം എൽ എ .കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക വഴി മത്സ്യ തൊഴിലാളികളുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
     പൂമീൻ. കരിമീൻ എന്നീ ഇനങ്ങളുടെ ഒന്നര ലക്ഷത്തോളം കുഞ്ഞുങ്ങളാണ് നിക്ഷേപിക്കപ്പെട്ടത്. ചടങ്ങിൽ പഞ്ചായത്തിലെ മത്സ്യ കർഷകരെയും മുതിർന്ന മത്സ്യത്തൊഴിലാളികളായ താഴെ മത്തത്ത് മൊയ്തീൻ, ചെറുവറ്റ കുഞ്ഞിമ്മൂസ എന്നിവരെയും ആദരിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫിന്റെ അധ്യക്ഷതയിൽ ചൊവ്വാപ്പുഴ തീരത്ത് പുളിയുള്ളതിൽ താഴനടന്ന ചടങ്ങിൽ പഞ്ചായത്ത് വൈ: പ്രസിഡന്റ് എം ജയപ്രഭ, മെമ്പർമാരായ പി കെ ബിന്ദു, പ്രഭ പുനത്തിൽ ശശിധരൻ കെ ശോഭന , FMC കെ ഹരിദാസൻ . പ്രമോട്ടർ സുധിന മനോജ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കെ പ്രദീപൻ , അഷ്റഫ് ചാലിൽ, വി പി സുരേന്ദ്രൻ, സി കുഞ്ഞബ്ദുള്ള, സജിത്ത് പൊറ്റുമ്മൽ , തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ, ബി കെ സുധീർകിഷൻ സ്വാഗതവും ഫിഷറീസ് എക്സറ്റൻഷൻ ഓഫീസർ ദിൽന ഡി എസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE