സിപിഐഎം സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത

 



ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. വിഷയത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കൂടിയ സമസ്ത യോ​ഗത്തിന് ശേഷമായിരുന്നു പ്രതികരണം. സിവിൽ കോഡ് വിഷയത്തിൽ ആര് നടത്തുന്ന പരിപാടികളുമായും സഹകരിക്കും.

പ്രതിഷേധത്തിൽ തുരങ്കം വെക്കുന്ന നിലപാട് ഉണ്ടാവരുത്. മതം അനുശാസിക്കുന്ന അവകാശങ്ങൾ അനുവദിച്ച് കൊണ്ടാവണം മുന്നോട്ട് പോകേണ്ടത് . എടുത്ത് ചാട്ടത്തിന് സമസ്ത ഇല്ല. മുസ്ലീം സമൂഹം രാജ്യത്തിൻ്റെ നന്മക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.


Post a Comment

Previous Post Next Post

WB AD


 


 

LIVE