വിദ്യാഭ്യാസ മന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

 





മുതലപ്പൊഴിയിൽ മന്ത്രിമാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ കേസെടുത്ത് നിശബ്ദമാക്കാൻ ശ്രമിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങളെ കളിയാക്കുന്ന രീതിയിൽ മന്ത്രിമാർ പ്രകോപനമുണ്ടാക്കി.

പ്രതിഷേധം ഉയരുന്നത് സ്വാഭാവികമാണ്. ഈ സമയം മന്ത്രിമാർ സ്ഥലം സന്ദർശിക്കുന്നത് ഇൻ്റലിജൻസ് റിപ്പോർട്ട് പരിശോധിച്ച ശേഷം മാത്രമായിരിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ലത്തീൻ പള്ളികളിൽ പണം പിരിക്കുന്നുവെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post

WB AD


 


 

LIVE