മാഹി ജില്ല മുസ്ലിം ലീഗ് അനുമോദനവും ആദരിക്കൽ ചടങ്ങും നടത്തി


മാഹി ജില്ലാ മുസ്ലിംലീഗിന്റെ ആഭിമുഖ്യത്തിൽ മാഹി ജില്ലയിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു,മദ്രസ, എന്നീക്ലാസുകളിൽ നിന്നും പൊതു പരീക്ഷയിൽ  മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും അവാർഡ് വിതരണ ചടങ്ങും നടത്തി. മാഹിയിലെ പൊതു സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിസ്വാർത്ഥ സേവകരായ റെജിലാസ്അബ്ദുള്ള,അസീസ്ഹാജിഎന്നിവരെ ചടങ്ങിൽ വെച്ച് പൊന്നാട അണിയിച്ചു ആദരിച്ചു,,പള്ളൂർ എ.വി.എസ്, ഓഡിറ്റോറിയത്തിൽ വെച്ച് നടന്നചടങ്ങിൽ മാഹി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്പിടി.കെ.റഷീദ്,അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈർ,പരിപാടി ഉദ്ഘാടനം ചെയ്തു.മാഹി എം എൽ എരമേശ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി.  കേരള സ്റ്റേറ്റ് ഹരിത ഗ്രൂപ്പ് സംസ്ഥാന സെക്രട്ടറിഅഫ്ഷീല ഷഫീഖ്, മോട്ടിവേഷൻ ക്ലാസ്സ് എടുത്തു.ജില്ലാ മുസ്ലിം ലീഗ്  ജനറൽ സെക്രട്ടറിഎ.വി.ഇസ്മായിൽ സ്വാഗതം പറഞ്ഞു.എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട്പി  യൂസഫ്, ആമുഖ പ്രസംഗം നടത്തി. പുതുച്ചേരി സംസ്ഥാന മുസ്ലിംലീഗ് ട്രഷറർ എംപി അഹമ്മദ് ബഷീർ, പുതുച്ചേരി സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി  വി കെ റഫിക്ക്,പാനൂർ മുനിസിപ്പാൽ കൗൺസിലർ ആവോളം ബഷീർ, ഇസ്മായിൽചങ്ങരോത്ത്

ഖാലിദ് മാസ്റ്റർ, അൽത്താഫ് പാറാൽ സുവർണ്ണ  അബ്ദുൽ കരീം ഹാജി, ഖത്തർ മാഹി കെഎംസിസി നേതാവ് സാലിം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എം എ അബ്ദുൽ ഖാദർ   റഹ്മാൻ പന്തക്കൽ അബ്ദുൽ കരീം പള്ളൂർ, നിസാർ പന്തക്കൽ,റിംഷാദ് പൂഴിത്തല,അഷറഫ്പള്ളൂർ.അൻസീർപൂഴിത്തല,എ.വി നസീർഷമീം പന്തക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി


Post a Comment

Previous Post Next Post

WB AD


 


 

LIVE